തിരുവനന്തപുരം- രാഷ്ട്രീയ അക്രമസംഭവങ്ങളുടെ പശ്ചാതലത്തിൽ ബി.ജെ.പി നേതാക്കളുമായുള്ള മുഖ്യമന്ത്രിയുടെ ചർച്ച തുടങ്ങി. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, ഒ. രാജഗോപാൽ എം.എൽ.എ, ആർ.എസ്.എസ്. നേതാവ് പി. ഗോപാലൻ കുട്ടി എന്നിവരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. ചർച്ചക്ക് ശേഷം നേതാക്കൾ സംയുക്ത പ്രസ്താവന നടത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ഗവർണറുടെ നിർദ്ദേശപ്രകാരമാണ് ചർച്ച നടക്കുന്നത്. അക്രമങ്ങളെ തുടർന്ന് മുഖ്യമന്ത്രിയെയും ഡി.ജി.പിയെയും ഗവർണർ രാജ്ഭവനിലേക്ക് വിളിച്ചുവരുത്തിയിരുന്നു.