ഫറോക്ക് - ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ് മരിച്ച ബത്തേരി ഗവ. സർവജന വി.എച്ച്.എസ്.എസ് വിദ്യാർഥിനി ഷഹ്‌ല ഷെറിന് ആദരാഞ്ജലിയർപ്പിച്ചു കൊണ്ട് ഫാറൂഖ് ട്രെയിനിംഗ് കോളേജ് എം.എഡ് വിദ്യാർഥികൾ സ്‌നേഹജ്വാലകൾ തെളിയിച്ചു. തുടർന്നു എല്ലാ അധ്യാപക വിദ്യാർത്ഥികളും ചേർന്ന് വിദ്യാർഥി സൗഹൃദ സുരക്ഷാ പ്രതിജ്ഞ ചെയ്തു. കെ.എം. ഇസ്മാഈൽ പ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തു.
മധു പി, അശ്വനി ഇ.ബി എന്നിവർ സംസാരിച്ചു. അഥീന എം.പി., ഫെലിഷ.പി. , ഗീതു പി, ശ്രീഷ്മ എം, ഹഫ്‌സീന എൻ.പി, രോഷ്ണി കെ.കെ, റസീൽ പി, റിഷ്ണ എം.പി, ആന്റോ കുര്യൻ, സജിനി എന്നിവർ നേതൃത്വം നൽകി.