Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കേരളത്തിലെ ഏഴ് വികസന പദ്ധതികളിൽ മുതൽമുടക്കാൻ അബൂദാബി ഗ്രൂപ്പ്

തിരുവനന്തപുരം- സംസ്ഥാനത്തെ അഞ്ച് പ്രധാന അടിസ്ഥാന സൗകര്യവികസന പദ്ധ തികളിൽ മുതൽമുടക്കാൻ അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി (ആദിയ) താല്പര്യം പ്രകടിപ്പിച്ചു. 
അതോറിറ്റിയുടെ പ്രതിനിധികൾ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ച യിലാണ് അഞ്ചു പദ്ധതികളിൽ നിക്ഷേപത്തിനുള്ള സാധ്യത തെളിഞ്ഞത്. കൊച്ചി മെ ട്രോ ബ്ലിസ് സിറ്റി (കാക്കനാട്  1500 കോടി), മാരിടൈം ക്ലസ്റ്റർ (വെല്ലിംഗ്ടൺ ഐലൻറ്  3500 കോടി), എറോട്രോപോളിസ് (കണ്ണൂർ  1000 കോടി), കിൻഫ്രാ ലോജിസ്റ്റിക്‌സ് പാർ ക്ക് (പാലക്കാട്  400 കോടി)  എന്നീ പദ്ധതികളിലും തിരുവനന്തപുരം വിമാനത്താവള വികസനം സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിൽ വരിയാണെങ്കിൽ അവിടെയും മുതൽ മുടക്കാൻ കമ്പനി പ്രതിനിധികൾ താല്പര്യം അറിയിച്ചിട്ടുണ്ട്. കൂടാതെ എട്ടു പദ്ധതികളെ കുറിച്ചു കൂടി അതോറിറ്റിയുമായി സർക്കാർ ചർച്ച ചെയ്തു. താല്പര്യമുള്ള പദ്ധതികളുടെ കാര്യത്തിൽ അടുത്ത ജനുവരിയോടെ തീരുമാനമെടുക്കാൻ കഴിയുമെന്ന് ആദിയയുടെ ഇൻഫ്രാസ്ട്രക്ച്ചർ തലവൻ സലിം അൽ ധർമാകി പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയിൽ ആദിയ മാനേജിംഗ് ഡയറക്ടർ ഷെയ്ക് ഹമദ് ബിൻ സയിദ് അൽ നഹിയാനുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയുടെ തുടർച്ചയായാണ് അതോറിറ്റി പ്രതി നിധികൾ കേരളവുമായി ചർച്ച നടത്തിയത്.  
കേരളത്തിൽ നിക്ഷേപ സൗഹൃദമായ അന്തരീക്ഷം സൃഷ്ടിക്കാൻ സംസ്ഥാന സർക്കാരി ന് കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗെയിൽ പ്രകൃതി വാതക പൈപ്പ്‌ലൈൻ, പവർ ഹൈവെ, ദേശീയ പാത, ദേശീയ ജലപാത തുടങ്ങി മുടങ്ങിക്കിടന്ന പല അടി സ്ഥാന സൗകര്യപദ്ധതികളും പൂർത്തിയാക്കാനും നിർമാണത്തിൽ പുരോഗതി കൈവരി ക്കാനും കഴിഞ്ഞിട്ടുണ്ട്. കിഫ്ബി മുഖേന പണം സമാഹരിച്ച് വൻതോതിൽ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പാക്കിവരികയാണ്. ഇതിനകം തന്നെ 45,000 കോടി രൂപയുടെ പദ്ധതികൾ കിഫ്ബി അംഗീകരിച്ചു. ആദിയയുമായി കൂടുതൽ ചർച്ചയ്ക്കും പദ്ധതികൾ പ്രാവർത്തികമാക്കുന്നതിനും സംസ്ഥാന സർക്കാരിന്റെയും ആദിയയുടെയും പ്രതിനിധികൾ അടങ്ങുന്ന കമ്മിറ്റി രൂപീകരിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആദിത്യ ഭാർഗവ, സുൽത്താൻ അൽ മെഹരി, ഹമദ് അൽ കെത്ത്ബി എന്നിവരും ആദി യയ്ക്കു വേണ്ടി ചർച്ചയിൽ പങ്കെടുത്തു. സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്ന് വ്യവ സായ മന്ത്രി ഇ.പി. ജയരാജൻ, ചീഫ് സെക്രട്ടറി ടോം ജോസ്, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി കെ. ഇളങ്കോവൻ എന്നിവരും ലുലുഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫ് അലി യും ചർച്ചയിൽ പങ്കെടുത്തു. 

Latest News