കൊച്ചി- വാളയാറിലെ രണ്ട് പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തില്‍ തുടര്‍ അന്വേഷണവും പുനര്‍വിചാരണയും ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലുകള്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. പ്രതികള്‍ക്ക് കോടതി നോട്ടീസയച്ചു. രണ്ട് കേസുകളിലായി ആറ് അപ്പീലുകളാണ് കോടതി സമര്‍പ്പിച്ചത്. കേസ് അന്വേഷണത്തില്‍ ഗുരുതര വീഴ്ചയുണ്ടായതായും കൊലപാതക സാധ്യതയെ കുറിച്ച് പോലീസ് അന്വേഷിച്ചില്ലെന്നും അപ്പീലില്‍ പറയുന്നൂ. കേസ് നടത്തിപ്പില്‍ പ്രോസിക്യൂഷന് വീഴ്ച ഉണ്ടായെന്നും സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്. വിചാരണക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ മാതാവ് സമര്‍പ്പിച്ച അപ്പീലില്‍ കോടതി പ്രതികള്‍ക്കും സര്‍ക്കാറിനും നേരത്തെ നോട്ടീസ് അയച്ചിരുന്നു.