തിരുവനന്തപുരം- സംസ്ഥാനത്തെ 12 ജില്ലകളിലെ 28 തദ്ദേശഭരണ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ പുറപ്പെടുവിച്ചു.
കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ഒരു വാര്‍ഡിലും വൈക്കം ഷൊര്‍ണൂര്‍, ഒറ്റപ്പാലം, തലശ്ശേരി മുനിസിപ്പാലിറ്റികളിലെ ഓരോ വാര്‍ഡിലും കാസര്‍കോട് മുനിസിപ്പാലിറ്റിയിലെ രണ്ട് വാര്‍ഡുകളിലും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 21 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലുമാണ് ഡിസംബര്‍ 17 ന് ഉപതെരഞ്ഞെടുപ്പ്.
നാമനിര്‍ദ്ദേശപത്രിക 28 വരെ രാവിലെ 11 നും മൂന്നിനും ഇടയില്‍ സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന 29 ന് നടക്കും. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന ദിവസം ഡിസംബര്‍ രണ്ട് ആണ്. വോട്ടെടുപ്പ് ഡിസംബര്‍ 17 ന് രാവിലെ ഏഴു മണിക്ക് ആരംഭിച്ച് വൈകിട്ട് അഞ്ചിന് അവസാനിക്കും. വോട്ടെണ്ണല്‍ ഡിസംബര്‍ 18 ന് രാവിലെ പത്തിന് നടക്കും.
പത്തനംതിട്ട ജില്ലയിലെ കടപ്ര ഗ്രാമപഞ്ചായത്തിലെ ഷുഗര്‍ ഫാക്ടറി, കോന്നി ഗ്രാമപഞ്ചായത്തിലെ എലിയറയ്ക്കല്‍, ആലപ്പുഴ ജില്ലയിലെ അരൂകുറ്റി ഗ്രാമപഞ്ചായത്തിലെ ഹൈസ്‌കൂള്‍ വാര്‍ഡ്, പുളിങ്കുന്ന് ഗ്രാമപഞ്ചായത്തിലെ ചതുര്‍ത്ഥ്യാകരി, പത്തിയൂര്‍ ഗ്രാമ പഞ്ചായത്തിലെ കരുവറ്റുംകുഴി, ദേവികുളങ്ങര ഗ്രാമപഞ്ചായത്തിലെ കുമ്പിളിശ്ശേരി, കോട്ടയം ജില്ലയിലെ അകലക്കുന്നം ഗ്രാമപഞ്ചായത്തിലെ പൂവത്തിളപ്പ്, വിജയപുരം ഗ്രാമപഞ്ചായത്തിലെ നാല്‍പാമറ്റം, വൈക്കം മുനിസിപ്പാലിറ്റിയിലെ എല്‍.എഫ്. ചര്‍ച്ച്, ഇടുക്കി ജില്ലയിലെ വണ്ടന്‍മേട് ഗ്രാമ പഞ്ചായത്തിലെ ശാസ്തനട, എറണാകുളം ജില്ലയിലെ മലയാറ്റൂര്‍ നീലീശ്വരം ഗ്രാമപഞ്ചായത്തിലെ തോട്ടുവ, തൃശൂര്‍ ജില്ലയിലെ മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ പൊങ്ങണംകാട്, മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിലെ താണവീഥി, പാലക്കാട് ജില്ലയിലെ ഷൊര്‍ണൂര്‍ മുനിസിപ്പാലിറ്റിയിലെ തത്തംകോട്, ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിലെ ചേരിക്കുന്ന്, മലപ്പുറം ജില്ലയിലെ പുല്‍പ്പറ്റ ഗ്രാമപഞ്ചായത്തിലെ തോട്ടേക്കാട്, കോഴിക്കോട് ജില്ലയിലെ ചോറോട് ഗ്രാമപഞ്ചായത്തിലെ കൊളങ്ങാട്ട് താഴെ, വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ കൂട്ടങ്ങാരം, മണിയൂര്‍ ഗ്രാമപഞ്ചായത്തിലെ എടത്തുംകര, പതിയാരക്കര നോര്‍ത്ത് വാര്‍ഡുകള്‍, ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ നെരോത്ത്, വയനാട് ജില്ലയിലെ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ കോക്കുഴി, കണ്ണൂര്‍ ജില്ലയിലെ രാമന്തളി ഗ്രാമപഞ്ചായത്തിലെ ഏഴിമല, കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ എടക്കാട്, തലശ്ശേരി മുനിസിപ്പാലിറ്റിയിലെ ടെമ്പിള്‍, കാസര്‍കോട് ജില്ലയിലെ ബളാല്‍ ഗ്രാമപഞ്ചായത്തിലെ മാലോം, കാസര്‍കോട് മുനിസിപ്പാലിറ്റിയിലെ ഹൊണ്ണമൂല, തെരുവത്ത് വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ്.