Sorry, you need to enable JavaScript to visit this website.

ആശ്രിത ലെവി; രാജ്യം  വിടേണ്ടിവന്ന കുട്ടിയുടെ കരച്ചിൽ രാജകുമാരന്റെ  മനസ്സലിയിച്ചു

റിയാദ്- ആശ്രിത ലെവി അടയ്ക്കാൻ സാധിക്കാത്തതിനാൽ സ്വരാജ്യത്തേക്ക് മടങ്ങാൻ നിർബന്ധിതനായ കുട്ടിയുടെ കരച്ചിൽ ഖാലിദ് ബിൻ തലാൽ രാജകുമാരന്റെ മനസ്സലിയിച്ചു. പള്ളിയിൽ ഖുർആൻ പഠിക്കുന്ന മുആദിന് സഹപാഠികളും അധ്യാപകരും നൽകിയ യാത്രയയപ്പ് ഏർപ്പെടുത്തിയിരുന്നു. എന്നാൽ ചടങ്ങിൽ സൗദി വിടുന്നതിനെ കുറിച്ചോർത്ത് കുട്ടി പൊട്ടിക്കരയുകയായിരുന്നു. ഈ രംഗത്തിന്റെ വീഡിയോ ക്ലിപ്പിംഗ് സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ പ്രചാരം നേടി. മുആദിന്റെ കഥ സവിസ്തരം വിശദീകരിച്ച അധ്യാപകൻ അവനും കുടുംബത്തിനും വേണ്ടി ചടങ്ങിൽ പ്രാർഥിക്കുകയും ചെയ്തു. വീഡിയോ ശ്രദ്ധയിൽ പെട്ട ഖാലിദ് ബിൻ തലാൽ രാജകുമാരൻ മുആദിന്റെ നാട്ടിലെ അഡ്രസ് അറിയിക്കാൻ ട്വിറ്ററിലൂടെ ആവശ്യപ്പെടുകയും മുആദിനും കുടുംബത്തിനും സൗദിയിലേക്ക് മടങ്ങിവരാനും രാജ്യത്ത് കഴിയാനുമുള്ള മുഴുവൻ ചെലവ് വഹിക്കാമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.  
 

Latest News