തിരുവനന്തപുരം- വാളയാറിൽ സഹോദരിമാരുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. റിട്ടയേർഡ് ജഡ്ജ് എസ്. ഹനീഫക്കാണ് ചുമതല. വാളയർ കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചിരുന്നു. കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പോക്‌സോ കോടതി വെറുതെവിട്ട മൂന്നു പ്രതികൾക്കും നോട്ടീസ് അയക്കാനും കോടതി തീരുമാനിച്ചിട്ടുണ്ട്.