ചെന്നൈ-കഴിഞ്ഞ ജനുവരി രണ്ടിന് പുലര്‍ച്ചെ പോലീസ് പിന്തുണയോടെ ശബരിമലയിലെത്തി ദര്‍ശനം നടത്തിയ ശേഷം കനക ദുര്‍ഗയ്ക്ക് വീട്ടില്‍ നിന്നും നേടിടേണ്ടിവന്നത് കടുത്ത പരീക്ഷണങ്ങള്‍. എല്ലാവരും ഒറ്റപ്പെടുത്തിയെന്നു വിലപിച്ചു ബിബിസിക്ക് റിപ്പോര്‍ട്ടര്‍ക്ക് മുന്നില്‍ കനക ദുര്‍ഗ പൊട്ടിക്കരഞ്ഞു. കോടതി ഉത്തരവ് സമ്പാദിച്ചു വീട്ടില്‍ താമസിക്കാനായെങ്കിലും ഭര്‍ത്താവും ബന്ധുക്കളും വാടക വീട്ടിലേക്ക് മാറി. കുട്ടികളെ കാണാന്‍ പോലും അനുവദിക്കുന്നില്ലെന്നും ഇവര്‍ പറയുന്നു. ബിബിസി തമിഴ് ചാനലിനോടാണ് കനക ദുര്‍ഗയുടെ വെളിപ്പെടുത്തല്‍.
എനിക്കിപ്പോള്‍ കുടുംബമില്ല. ശബരിമല സംഭവത്തിന് ശേഷം അവരെല്ലാം എന്നെ വെറുക്കുന്നു. ഒറ്റപ്പെടുത്തുന്നു. ശബരിമലയില്‍ നിന്നെത്തിയ ശേഷം അമ്മായിഅമ്മ മര്‍ദ്ദിച്ചു. ആശുപത്രിയില്‍ ചികിത്സ തേടി. കോടതി ഉത്തരവ് പ്രകാരം വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഭര്‍ത്താവും കുട്ടികളും വാടക വീട്ടിലേക്ക് മാറി. ശനിയും ഞായറും മാത്രമാണ് മക്കളെ കാണാന്‍ കഴിയുന്നത്. വിവാഹ മോചനത്തിന് ശേഷം ഭര്‍ത്താവ് സ്‌റ്റേ വാങ്ങി. ഇപ്പോള്‍ മക്കളെ കാണാന്‍ അനുവദിക്കുന്നില്ല. ഞാനിപ്പോള്‍ കുട്ടികളെ കുറിച്ച് ഓര്‍ക്കാറില്ല. എന്റെ മക്കള്‍ എനിക്കൊപ്പം വേണം. അവരില്ലാതെ ഈ വീട്ടില്‍ കഴിയുക ബുദ്ധിമുട്ടിയാണ്. അവര്‍ക്ക് അമ്മയോട് ദേഷ്യമുണ്ടാകില്ലെന്നും കരഞ്ഞുകൊണ്ട് കനക ദുര്‍ഗ പറഞ്ഞു.
സ്ത്രീകളുടെ അവകാശത്തിനായുള്ള പോരാട്ടം കൂടിയായിരുന്നു ശബരിമല പ്രവേശം. എനിയ്ക്ക് ശേഷം നൂറുകണക്കിന് യുവതികള്‍ ശബരിമലയില്‍ പോകാന്‍ തയ്യാറായിരുന്നു. എന്നാല്‍ എന്റെ അവസ്ഥ കണ്ട് പലരും പി•ാറിയെന്നും കനക ദുര്‍ഗ പറയുന്നു. ശബരിമലയ്ക്കു പോകാന്‍ മുന്നോട്ടുവരുന്ന യുവതികള്‍ക്ക് എല്ലാ പ്രോത്സാഹനവും നല്‍കുമെന്നും കനകദുര്‍ഗ പറയുന്നു. ശബരിമലയ്ക്കു പോകണമെന്ന് തോന്നിയാല്‍ ഇനിയും പോകുമെന്നും എന്നാല്‍ തീരുമാനിച്ചിട്ടില്ലെന്നും കനകദുര്‍ഗ വ്യക്തമാക്കി.
സെപ്തംബര്‍ 28ലെ സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് ബിന്ദുവും കനകദുര്‍ഗയും ശബരിമല ദര്‍ശനം നടത്തിയത്. ആദ്യത്തെ ശ്രമം പരാജയപ്പെട്ട ശേഷമായിരുന്നു പോലീസിന്റെ നാടകീയ നീക്കങ്ങളിലൂടെ മലകയറ്റം. ഇതിനെ തുടര്‍ന്ന് സംസ്ഥാനത്തു പരക്കെ അക്രമം ഉണ്ടായിരുന്നു.