കോഴിക്കോട്- ചെന്നൈ ഐ.ഐ.ടിയില്‍ വിദ്യാര്‍ഥിനിയായിരിക്കെ മരണപ്പെട്ട ഫാത്തിമ ലത്തീഫിന്റെ കുടുംബത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രി രാംദാസ് അത്തേവാല തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയച്ചതായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് നുസ്‌റത്ത് ജഹാന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
റിപ്പബ്ലിക്കന്‍ പാര്‍ട്ടി അഖിലേന്ത്യാ പ്രസിഡന്റ് കൂടിയായ മന്ത്രി, മുഖ്യമന്ത്രിയോട് ഫാത്തിമയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമായി നടത്തുവാന്‍ അഭ്യര്‍ഥത്ഥിച്ചിട്ടുണ്ടെന്നും 23 ന് ഐ.ഐ.ടി സന്ദര്‍ശിച്ച് അധികൃതരുമായി നേരിട്ട് കാര്യങ്ങള്‍ താന്‍ ചര്‍ച്ച ചെയ്യുമെന്നും നുസ്‌റത്ത് ജഹാന്‍ പറഞ്ഞു.