തലശ്ശേരി- ഇടിമിന്നലേറ്റ് രണ്ട് വിദ്യാർഥികൾ മരിച്ചു. പുല്ലൂക്കര കിഴക്കെ വളപ്പിൽ താമസിക്കുന്ന താഴെത്തൂലയിൽ മഹ്മൂദിന്റെ മകൻ ഫഹദ് (17), ആനകെട്ടിയതിൽ താമസിക്കും പൂക്കോം മെട്ടമ്മലിൽ റഹീമിന്റെ മകൻ സമീൻ (17) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം. കൊച്ചിയങ്ങാടി തട്ടാൻകണ്ടി താഴെ പ്രദേശത്ത് വയലിൽ കളിക്കാൻ പോയതായിരുന്നു ഇരുവരും. ഇതിനിടയിൽ മൊബൈൽ ഫോൺ പോക്കറ്റിൽ നിന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റ ഉടനെ തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഫഹദിന്റെ മാതാവ്: ഷാഹിദ. സഹോദരങ്ങൾ: സനീറ, സമീറ, ഫിദ
സമീനിന്റെ മാതാവ്: നൗഫില. സഹോദരൻ: റഹനാസ്.