ദുബായ്- കുതിരയോട്ടത്തില്‍ ചരിത്രം കുറച്ച് മലയാളി ബാലിക. അബൂദാബി ബുത്തീബ് റേസ്‌കോഴ്‌സില്‍ നടന്ന കുതിരയോട്ട മത്സരത്തിലാണ് തിരൂര്‍ കല്‍പകഞ്ചേരി സ്വദേശിനി നിദ അന്‍ജും സ്വര്‍ണവാള്‍ സ്വന്തമാക്കിയത്.
ടൂ സ്റ്റാര്‍ ജൂനിയര്‍ 120 കിലോമീറ്റര്‍ ശൈഖ് ഹംദാന്‍ ബിന്‍ ഖലീഫ അല്‍ നഹ്‌യാന്‍ എന്‍ഡൂറന്‍സ് ചാമ്പ്യന്‍ഷിപ്പിലാണ് നിദയുടെ നേട്ടം. ആദ്യമായാണ് ഒരു ഇന്ത്യക്കാരി ഈ നേട്ടം സ്വന്തമാക്കുന്നത്.
ദുബായിലെ റാഫിള്‍സ് വേള്‍ഡ് അക്കാദമി പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ നിദ ആനപ്പടിക്കല്‍ കുടുംബാംഗമാണ്. മൂന്നു വര്‍ഷത്തെ കഠിന പരിശീലനമാണ് യു.എ.ഇ യിലും ലണ്ടനിലുമായി നിദ നടത്തിയത്. വ്യത്യസ്ത മേഖലകള്‍ ഉള്‍പ്പെടെ 120 കിലോമീറ്റര്‍ താണ്ടുന്ന ദുര്‍ഘടമായ മത്സരത്തിലാണ് നിദ വിജയിച്ചത്. ഒട്ടേറെ രാജ്യാന്തര മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.
ജി.സി.സിയിലെ പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റ് മാള്‍ ഗ്രൂപ്പായ ഗ്രാന്‍ഡ് ഹൈപ്പര്‍ മാര്‍ക്കറ്റ് എം.ഡി ഡോ. അന്‍വര്‍ അമീന്‍ ചേലാട്ടിന്റെയും മിന്നത്തിന്റെയും മകളാണ് നിദ. സഹോദരി. ഡോ. ഫിദ അന്‍ജും അനസ്.