മദീന - സൗദി ബാലികയെ അതിക്രൂരമായി കൊലപ്പെടുത്തിയ യെമനിക്ക് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ബാലിക മയ് ബിൻത് ഖാലിദ് ബിൻ മുഹമ്മദ് അൽനമിറിനെ ക്രൂരമായി മർദിച്ചും പൊള്ളലേൽപിച്ചും കൊലപ്പെടുത്തിയ യെമനി പൗരൻ റശാദ് അഹ്മദ് ഖായിദ് അൽനമിറിനെ മദീന ജയിലിലാണ് ഇന്നലെ ശിക്ഷക്ക് വിധേയനാക്കിയത്.