മങ്കട-വാളയാര്‍ പെണ്‍കുട്ടികള്‍ക്കു നിതി ലഭ്യമാക്കുക യൂണിവേഴ്‌സിറ്റികളിലെ മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ടു മന്ത്രി കെ.ടി. ജലില്‍ രാജിവയ്ക്കുക തുടങ്ങിയാവശ്യങ്ങളുന്നയിച്ചു കെ.എസ്.യു നടത്തിയ നിയമസഭാ മാര്‍ച്ചിനു നേരെ പോലീസ് നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ചും യൂത്ത് കോണ്‍ഗ്രസ് മങ്കട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തില്‍ മങ്കട പോലിസ് സ്റ്റേഷനിലേക്കു മാര്‍ച്ചും ധര്‍ണയും നടത്തി. മാര്‍ച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു. പോലീസിനെ ഉപയോഗിച്ചു സമരം നടത്തുന്ന വിദ്യാര്‍ഥികളെ തല്ലിചതക്കാനാണ് ഭാവമെങ്കില്‍ ആക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്നും മന്ത്രിയെ വഴി നടക്കാന്‍ അനുവദിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേഷന്‍ പരിസരത്തു മാര്‍ച്ച് പോലീസ് തടഞ്ഞു.
ഷാഫി പറമ്പില്‍ എംഎല്‍എ. കെഎം അഭിജിത് തുടങ്ങിയ നേതാക്കന്‍മാരെ ആക്രമിച്ചതിലും പോലീസ് നരനായാട്ടില്‍ പ്രതിഷേധിച്ചും യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യൂ പ്രവര്‍ത്തകര്‍ പെരിന്തല്‍മണ്ണയില്‍ പ്രതിഷേധ പ്രകടനം നടത്തി.