തലശ്ശേരി- പിണറായി പാണ്ഡ്യാലമുക്കിലെ 28 കാരിയെയും അവരുടെ മൂന്നും ഒന്നും വയസ്സുള്ള രണ്ട് കുട്ടികളെയും കാണാതായി. മർഹബയിൽ ഷബിന മുഹമ്മദിനെയും അവരുടെ മക്കളായ റാസി, ജൻന എന്നിവരെയുമാണ് കാണാതായത്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടരക്ക് വീട് വിട്ടിറങ്ങിയ ഇവർ പിന്നീട് തിരിച്ചെത്തിയില്ലെന്നാണ് ബന്ധുക്കളുടെ പരാതി. പിണറായി പോലീസ് അന്വേഷണം തുടങ്ങി.






