Sorry, you need to enable JavaScript to visit this website.

മദ്രസാധ്യാപകര്‍ക്ക് ഇനി ക്ഷേമനിധിയും ഇന്‍ഷുറന്‍സും

തിരുവനന്തപുരം- കേരള മദ്രസാധ്യാപക ക്ഷേമനിധി ബില്‍ നിയമസഭ പാസാക്കി. ബില്ലില്‍ ക്ഷേമനിധിയില്‍ ചേരുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തുന്നതാണ് ബില്‍.
നിലവില്‍ 22,500 മദ്രസാധ്യാപകരാണ് പദ്ധതിയില്‍ ചേര്‍ന്നത്. ഇതില്‍ 6,000 പേര്‍ ബോര്‍ഡ് നിലവില്‍ വന്നശേഷം അംഗങ്ങളായവരാണ്. 65 വയസ്സ് പൂര്‍ത്തിയായവരും അംഗത്വമെടുത്ത് അഞ്ചു വര്‍ഷം കഴിഞ്ഞവരുമായ അംഗങ്ങള്‍ക്കാണ് നിലവില്‍ 1,000 രൂപ പെന്‍ഷന്‍ നല്‍കുന്നത്. പുതിയ പദ്ധതി പ്രകാരം 2020 ഏപ്രില്‍ ഒന്നുമുതല്‍ പ്രായം 60 വയസ്സായി കുറയ്കും.
കുറഞ്ഞ പെന്‍ഷന്‍ തുക 1,500 രൂപയും കൂടിയത് 7,500 രൂപയുമാകും. അഞ്ച് വര്‍ഷം കഴിഞ്ഞ ഓരോ വര്‍ഷത്തിനും 10 ശതമാനം വര്‍ധനവ് വരുത്തിയതിനാലാണിത്. നിലവില്‍ 230 പേര്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നുണ്ട്. വിവാഹ ധനസഹായം, സ്‌കോളര്‍ഷിപ്പ്, പലിശരഹിത ഭവന വായ്പ തുടങ്ങിയവയും നല്‍കുന്നു.

 

 

Latest News