Sorry, you need to enable JavaScript to visit this website.

മലയാളി കലാകാരന്‍ ബഹ്‌റൈനില്‍ മരിച്ച നിലയില്‍

മനാമ- ബഹ്‌റൈനിലെ മലയാളി ചിത്രകാരന്‍ ബിജു കുട്ടോത്ത് ഹിദ്ദിലെ ജോലി സ്ഥലത്ത് മരിച്ച നിലയില്‍. കോഴിക്കോട് വടകര സ്വദേശിയാണ്. ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക രംഗത്ത് സുപരിചിത മുഖമായിരുന്നു. ചിത്ര-ശില്‍പ കലാകാരനും ആര്‍ട്ട് ഡയറക്ടറുമായിരുന്നു.
ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ബഹ്‌റൈന്‍ സന്ദര്‍ശന വേളയില്‍ ബിജു നിര്‍മിച്ച ശില്‍പം കൈമാറിയത് ശ്രദ്ധേയമായിരുന്നു. കുടുംബം നാട്ടിലാണ്. സല്‍മാനിയാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റിയ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്കയക്കും.

 

Latest News