റിയാദ് - മരം മുറിച്ചാൽ 50,000 റിയാൽ വരെ പിഴ ലഭിക്കുമെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം മുന്നറിയിപ്പ് നൽകി. കച്ചവട ആവശ്യത്തോടെ മരം മുറിക്കുന്നവർക്കാണ് 50,000 റിയാൽ പിഴ ലഭിക്കുക.
ഒരു മരം മുറിക്കുന്നവർക്ക് 5000 റിയാൽ പിഴ ചുമത്തും. പ്രാദേശിക വിറക് വാഹനങ്ങളിൽ നീക്കം ചെയ്യുന്നവർക്ക് 10,000 റിയാൽ പിഴ ചുമത്തും. നിയമ ലംഘനങ്ങൾ നടത്തുന്നവർക്ക് ഇരട്ടി തുക പിഴ ചുമത്തും. കൂടാതെ പരിസ്ഥിതിക്കുണ്ടായ കോട്ടം നികത്തുന്നതിനും നിയമ ലംഘകരെ നിർബന്ധിക്കുമെന്ന് മന്ത്രാലയം പറഞ്ഞു.