തലശ്ശേരി - കണ്ണൂർ വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ് കൈവശപ്പെടുത്താൻ തൊഴിലാളി വർഗ പാർട്ടിയുടെ പോളിറ്റ് ബ്യൂറോ തന്നെ ഇടപെട്ട വിചിത്രമായ കാര്യമാണ് പുറത്തായത്.
അഴിമതിയുടെ കറകൾ തൊഴിലാളി വർഗ പാർട്ടിയുടെ പരമോന്നത സമിതിയായ പി.ബിയെയും പിടിമുറുക്കിയെന്നാണ് വിവരം. കിയാലിന്റെ ഭൂമിയേറ്റെടുക്കൽ തുടങ്ങിയ അഴിമതി വിവാദങ്ങൾ മരംമുറി,ചെങ്കൽ ഖനനം, കരിങ്കൽ ഖനനം, സ്‌ഫോടന നഷ്ട പരിഹാരം തുടങ്ങി കരാറുകളും ഉപകരാറുകളും എന്തിന് ഉദ്യോഗ നിയമനം വരെ സമസ്ത മേഖലകളിലും അഴിമതി ആരോപണങ്ങൾ ഉയർന്നു വന്ന കണ്ണൂർ ഇന്റർ നാഷണൽ എയർപോട്ടിൽ ഒരു ജംബോ അഴിമതി കൂടി പുറത്ത് വന്നിരിക്കുകയാണ്.
വിവിധങ്ങളായ വിജിലൻസ് കേസുകൾ ലോകായുക്ത കേസുകൾ തുടങ്ങിയ ഒട്ടേറെ പരാതിപ്രളയങ്ങൾക്ക് നടുവിൽ ഈ പുത്തൻ അഴിമതിക്കെഥയും കോടതി കയറിയിരിക്കുകയാണ്.
30645/ 2019 എന്ന കേസ് നമ്പറിൽ ഡ്യൂട്ടി ഫ്രീ ഷോപ്പും ആയി ബന്ധപ്പെട്ട ഗുരുതരമായ അഴിമതി ആരോപണം ലോകപ്രശസ്ത ഡ്യൂട്ടിഫ്രീ സ്ഥാപനമായ ഫഌമിംഗോ ഇൻറർനാഷണൽ എന്ന കമ്പനി കണ്ണൂർ ഇൻറർനാഷണൽ എയർപോർട്ടിനെ എതിർകക്ഷി ആക്കിക്കൊണ്ട് ഒരു പുതിയ കേസിന് തുടക്കമിട്ടിരിക്കുകയാണ്. ഖജനാവിലെ പണം കൊടുത്തുകൊണ്ട് പൊതു ഗതാഗത സംവിധാനം ഉയർത്തുവാൻ സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിൽ ആരംഭിച്ച കണ്ണൂർ ഇൻറർനാഷണൽ എയർപോർട്ട് സംസ്ഥാന സർക്കാറിന്റെ അധീനതയിലുള്ള ഒരു കമ്പനിയാണ്. ഇന്ത്യയിലെ പ്രമുഖമായ പൊതുമേഖലാ സ്ഥാപനങ്ങളും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും നമ്മുടെ സംസ്ഥാനവും ഷെയർ ഹോൾഡ് ചെയ്യുന്ന ഒരു കേരള സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയാണ് കണ്ണൂർ വിമാനത്താവളത്തിന്റേത്. ഈ കമ്പനിയെ വിവരാവകാശ പരിധിയിൽ നിന്നും പുറത്തു കൊണ്ടുവരികയും ചെയ്തു.
ചീഞ്ഞുനാറുന്ന അഴിമതിയുടെ മാലിന്യം പേറുന്ന കഥകൾ പുറത്തേക്കു പോകാതിരിക്കാൻ വേണ്ടി ആദ്യം വിവരാവകാശവും പിന്നീട് എജി ഓഡിറ്റിങ്ങും ഇടതു സർക്കാർ കിയാലിൽ വേണ്ടെന്നുവെച്ച ചരിത്രവും ഇവിടെ ഉണ്ട.് സിപിഎം പോളിറ്റ്ബ്യൂറോയുമായി അടുത്ത ബന്ധമുള്ള ഒരു ഉദ്യോഗസ്ഥനെ കണ്ണൂർ വിമാനത്താവളത്തിലെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ആയി കൊണ്ടുവരികയും അദ്ദേഹത്തെ കൊണ്ട് ഡ്യൂട്ടിഫ്രീ ഷോപ്പിന്റെ കരാർ നിയമങ്ങൾ കാറ്റിൽ പറത്തിക്കുകയും ചെയ്തിരിക്കുകയാണ് ഇപ്പോൾ. ഇദ്ദേഹം തന്റെ യജമാന സ്‌നേഹം മൂലം ജി.എം.ആർ എന്ന കമ്പനിക്കാണ് ഡ്യൂട്ടിഫ്രീ ഷോപ്പ് നടത്താനുള്ള കരാർ ഒപ്പിച്ച് നൽകിയിരിക്കുന്നത്.
നടപടികൾ അട്ടിമറിച്ചു കൊണ്ട് ജി എം ആർ എന്ന കമ്പനിയെ പിൻവാതിലിലൂടെ നിയമിച്ചു എന്നാണ് കോടതി മുമ്പാകെ എത്തിയ പരാതി.
ഒരു സ്വകാര്യ സ്ഥാപനം എന്ന നിലയിൽ കിയാൽ പ്രവർത്തിച്ചു കൊണ്ട് ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ കരാർ നേടിയ ഫഌമിഗോ എന്ന കമ്പനിയെ ഒഴിവാക്കുകയിരുന്നു.
ടെൻഡറിന്റെ ഒരു ഘട്ടത്തിലും ചിത്രത്തിൽ ഇല്ലാതിരുന്ന ജിഎംആർ എന്ന കമ്പനിക്ക് നോമിനേഷനിൽ കുറഞ്ഞ തുകക്ക് കരാർ കൊടുത്തതാണ് ഇപ്പോൾ നിയമ പോരാട്ടത്തിന് വഴി തുറന്നിരിക്കുന്നത്. ഇതുവഴി ഇതു വഴി ഗവൺമെൻറ് ഓഫ് ഇന്ത്യയും ഗവൺമെൻറ് ഓഫ് കേരളയും മുഖ്യ ഷെയറുകാരായ കിയാൽ കമ്പനിക്ക് കോടികളുടെ നഷ്ടമുണ്ടായെന്നും എതിർകക്ഷി ആയ ജിഎംആറിന് കോടികളുടെ ലാഭം ഉണ്ടായെന്നും ഹർജിയിൽ തെളിവ് സഹിതം ആരോപിക്കുകയാണ്.
മുഖ്യമന്ത്രിയും മന്ത്രിമാരും ഡയറക്ടർബോർഡിൽ ഇരിക്കുന്നിടത്തോളം കാലം ഒരു പൊതുമേഖലാ സ്ഥാപനത്തിന് തുല്യമായ സ്ഥാപനമാണെന്ന് കിയാൽ എന്നും സെൻട്രൽ വിജിലൻസ് കമ്മീഷന്റെ സകല നിർദ്ദേശങ്ങളും കണ്ണൂർ എയർപോർട്ട് പാലിക്കേണ്ടതുണ്ട് എന്നും രേഖകൾ സഹിതം സമർപ്പിച്ചുകൊണ്ടാണ് പരാതിയെത്തിരിക്കുന്നത്. കണ്ണൂർ എയർപോർട്ട് സ്വകാര്യ മേഖലയിലാണെന്ന് നിരന്തരം വിളിച്ച് പറയുന്ന മുഖ്യമന്ത്രി അടക്കമുള്ളവരെ തള്ളിക്കൊണ്ടാണ് സെൻട്രൽ മിനിസ്ട്രി ഓഫ് കോർപ്പറേറ്റ് ഓഫീസിൽ നിന്നും ഇത് സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയാണ് എന്ന സാക്ഷ്യപത്രം പരാതിക്കാൻ സമ്പാദിച്ചത്. ഇത് ഹാജരാക്കി കൊണ്ടാണ് വ്യവഹാരത്തിൽ ഏർപ്പെട്ടിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ഈ മാസം 21 ന് ഹൈക്കോടതി വിശദമായ വാദം കേൾക്കാൻ കേസ് മാറ്റിയിരിക്കുകയാണ്.