റിയാദ്- രാജ്യത്തിന്റെ മുഴുവൻ പ്രവിശ്യകളിലെയും പഴം, പച്ചക്കറി സെൻട്രൽ മാർക്കറ്റുകൾ സ്വദേശിവൽക്കരിക്കുന്നതിനെ കുറിച്ച് പഠനം നടക്കുന്നതായി റിപ്പോർട്ട്. വിഷൻ 2030 ന്റെ ഭാഗമായി ഈ മേഖലയിൽ സ്വദേശികൾക്ക് കൂടുതൽ അവസരം നൽകുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് തൊഴിൽ മന്ത്രാലയ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. നിലവിൽ ചില പ്രവിശ്യകളിൽ ഈ മേഖലയിൽ സ്വകാര്യവൽക്കരണമുണ്ട്.
വിവിധ സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ച് കൂടുതൽ മേഖലകൾ സ്വദേശിവൽക്കരിക്കാനും നീക്കമുണ്ട്. റെഡിമെയ്ഡ്‌സ്, പാത്രങ്ങൾ, ഇലക്ട്രിക് ഉപകരണങ്ങൾ, കെട്ടിട നിർമാണ സാമഗ്രികൾ, കാർപറ്റ് തുടങ്ങി 12 ഇനങ്ങൾ വിൽക്കുന്ന കടകൾ മൂന്നു ഘട്ടങ്ങളിലായി നേരത്തെ സ്വദേശിവൽക്കരണം നടപ്പാക്കിയവയിൽ പെട്ടതാണ്.