റിയാദ് - വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകൾക്ക് സക്കാത്ത് ബാധകമാക്കുമെന്ന റിപ്പോർട്ടുകൾ ശരിയല്ലെന്ന് സക്കാത്ത്, നികുതി അതോറിറ്റി വ്യക്തമാക്കി. അടുത്ത ജനുവരി ഒന്നു മുതൽ നടപ്പാക്കാനുദ്ദേശിക്കുന്ന പരിഷ്‌കരിച്ച സക്കാത്ത് നിയമാവലി സൗദികളുടെയും സൗദിയിൽ കഴിയുന്ന ഗൾഫ് പൗരന്മാരുടെയും വ്യാപാര സ്ഥാപനങ്ങൾക്കു മാത്രമാണ് ബാധകമാക്കുക. വ്യക്തികൾക്ക് ഇത് ബാധകമാക്കില്ല. വിദേശ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും വരുമാന നികുതി ബാധകമാക്കും. സക്കാത്തുമായും നികുതിയുമായും ബന്ധപ്പെട്ട ഏതു വിവരങ്ങൾക്കും സാമൂഹിക മാധ്യമങ്ങളിലെ സക്കാത്ത്, നികുതി അതോറിറ്റി അക്കൗണ്ടുകളും അതോറിറ്റി വെബ്‌സൈറ്റും കോൾ സെന്ററും (നമ്പർ 1999) ആശ്രയിക്കണമെന്ന് സക്കാത്ത്, നികുതി അതോറിറ്റി ആവശ്യപ്പെട്ടു.