തലശേരി- ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയശേഷം ഗൃഹനാഥന്‍ ജീവനൊടുക്കി. ചമ്പാട് മനേക്കര റോഡില്‍ കുണ്ടുകുളങ്ങരയില്‍ പരോറത്ത് അനൂപ് ഭവനില്‍ കുട്ടികൃഷ്ണനെ(68)യാണു വീടിന്റെ രണ്ടാംനിലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തിയത്. ഭാര്യ നിര്‍മ്മല വീടിനകത്തു വീണു പരുക്കേറ്റെന്നു അയല്‍വാസികളോടു പറഞ്ഞതിനുശേഷം അയല്‍വാസികളുടെ സഹായത്തോടെ നിര്‍മലയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിര്‍മ്മലയെ ആശുപത്രിയിലേക്കു കൊണ്ടുപോയ ശേഷമാണു കുട്ടികൃഷ്ണന്‍ തൂങ്ങി മരിച്ചത്. മാഹി സ്പിന്നിങ് മില്ലിലെ റിട്ട. ജീവനക്കാരനാണ്. അനൂപ്(പൂന), അനീഷ്(ഗള്‍ഫ്) എന്നിവര്‍ മക്കളും ധന്യ, പ്രിയ എന്നിവര്‍ മരുമക്കളുമാണ്. പരേതരായ നാരായണന്റെയും മാധവിയുടെയും മകനാണ് കുട്ടികൃഷ്ണന്‍. സരോജിനിയുടെയും പരേതനായ ബാലകൃഷ്ണന്റെയും മകളാണ് നിര്‍മല രാമചന്ദ്രന്‍, പത്മാവതി, ഉഷ, ഗീത എന്നിവര്‍ സഹോദരങ്ങളാണ്.തലശേരി ഡിവൈ.എസ്.പി: കെ.വി. വേണുഗോപാലിന്റെയും പാനൂര്‍ എസ്.ഐ: കെ. സന്തോഷ് കുമാറിന്റെയും നേതൃത്വത്തില്‍ പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസ് പറഞ്ഞത്.