റിയാദ്- റെന്റ് എ കാർ സ്ഥാപനങ്ങളെ സമീപിക്കുന്ന ഉപയോക്താക്കൾ ബ്ലാങ്ക് പേപ്പറുകളിൽ ഒപ്പിടുന്നത് ശ്രദ്ധിക്കണമെന്ന് പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ജാഗ്രതാ നിർദേശം. ഒന്നും എഴുതാത്ത വാണിജ്യ പേപ്പറുകളിലോ മറ്റു പേപ്പറുകളിലോ ഒപ്പിട്ടു നൽകിയാൽ ദൂരവ്യാപകമായ പ്രത്യാഘാതം നേരിട്ടേക്കാമെന്ന് ട്വിറ്റർ പേജിലൂടെ അതോറിറ്റി മുന്നറിയിപ്പ് നൽകി.