ദമാം- പാലക്കാട് പൂച്ചിറ, കല്ലിങ്കൽ വീട്ടിൽ അബ്ദുൽ സലാം (48) അൽ കോബാറിൽ ഹൃദയാഘാതം മൂലം മരിച്ചു. 25 വർഷമായി അൽ കോബാറിൽ സ്വന്തമായി ബിസിനസ് ചെയ്തു വരികയായിരുന്നു. ഭാര്യ ഖദീജ, മക്കൾ നുസൈബ, മുഹമ്മദാലി, യാസീൻ, ഫാത്തിമ. മൃതദേഹം അൽ കോബാറിൽ ഖബറടക്കുന്നതിനുള്ള നടപടി ക്രമങ്ങൾ നാസ് വക്കത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.