കൊച്ചി- ശബരിമലയിൽ ഇത്തവണ യുവതികൾ പ്രവേശിക്കാൻ എത്തിയാൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. ശബരിമല വിധി സംബന്ധിച്ച് നിയമോപദേശം തേടും. വിധി സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്ന സഹചര്യത്തിലാണ് ഇതെന്നും ഡി.ജി.പി വ്യക്താക്കി. മണ്ഡല-മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും. യുവതി പ്രവേശന വിഷയത്തിൽ സർക്കാർ നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. വിവാദങ്ങളും സംഘർഷങ്ങളും ഒഴിവാക്കാൻ സർക്കാർ സംവിധാനങ്ങളും ജാഗ്രതയിലാണ്. സന്നിധാനത്ത് ഇത്തവണ വനിതാ പോലീസിനെ വിന്യസിക്കേണ്ടെന്നും തീരുമാനിച്ചു. കടുത്ത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടില്ല.