ദുബായ്- യു.എ.ഇയില്‍ സഹിഷ്ണുതക്ക് പ്രചാരവും പ്രോത്സാഹനവും നല്‍കിയവര്‍ക്ക് പുരസ്‌കാരം നല്‍കാനൊരുങ്ങുന്നു. വ്യക്തികള്‍, സംഘടനകള്‍, പരിപാടികള്‍ തുടങ്ങി ഈ മേഖലയില്‍ അനര്‍ഘ സംഭാവനയര്‍പ്പിച്ചവരെ നോമിനേറ്റ് ചെയ്യാന്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും അവസരമുണ്ട്.
തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ യു.എ.ഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്. http://uaepioneers.gov.ae എന്ന വെബ്‌പേജ് വഴിയാണ് നാമനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കേണ്ടത്. വിദഗ്ധ സംഘം നോമിനേഷന്‍ പരിശോധിച്ച് തീരുമാനമെടുക്കും.