Sorry, you need to enable JavaScript to visit this website.

പിഞ്ചു ബാലന്  നഴ്‌സറി സ്‌കൂളിൽ ക്രൂരമർദനം

ജിസാൻ - അൽഈദാബിയിൽ പ്രവർത്തിക്കുന്ന നഴ്‌സറി സ്‌കൂളിൽ പിഞ്ചു ബാലന് ക്രൂരമർദനം. ബാലന്റെ മാതാവ് ജോലി ചെയ്യുന്ന സ്വകാര്യ സ്‌കൂൾ ആസ്ഥാനത്ത് പ്രവർത്തിക്കുന്ന നഴ്‌സറി സ്‌കൂളിലാണ് സംഭവം. കുഞ്ഞിന്റെ മുഖത്ത് മർദമേറ്റതിന്റെയും മുറിവേറ്റ് രക്തമൊലിച്ചതിന്റെയും പാടുകളുണ്ടെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. 
കുഞ്ഞിനെ ആരാണ് മർദിച്ചതെന്ന് തങ്ങൾക്കറിയില്ല. സംഭവത്തിൽ താൻ അൽഈദാബി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കുഞ്ഞിനേറ്റ മർദനങ്ങളുടെ ആഴം വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട്ട് പോലീസിൽ ഹാജരാക്കിയിട്ടുണ്ട്. കണ്ണിൽ ചോരയില്ലാതെ മകനെ മർദിച്ചവർക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിക്കുന്നത് കാത്തിരിക്കുകയാണെന്നും പിതാവ് പറഞ്ഞു. സംഭവത്തിൽ അൽഈദാബി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ജിസാനിലെ അൽഈദാബിയിൽ സ്വകാര്യ സ്‌കൂളിനോട് ചേർന്ന നഴ്‌സറിയിൽ മർദനത്തിനിരയായ ബാലൻ. 

 

Latest News