കൊച്ചി- പി.യു ചിത്രയുടെ കാര്യത്തിൽ തങ്ങൾക്ക് ഒന്നും ചെയ്യാനാകില്ലെന്ന് ഏഷ്യൻ അത്്‌ലറ്റിക് അസോസിയേഷൻ. ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയാണെന്നും ഏഷ്യൻ അത്‌ലറ്റിക് അസോസിയേഷൻ വ്യക്തമാക്കി. ലണ്ടനിൽ നടക്കുന്ന ഏഷ്യൻ അത്‌ലറ്റിക് ചാംപ്യൻഷിപ്പിനുള്ള ടീമിൽ പി.യു ചിത്രയെയും പങ്കെടുപ്പിക്കണമെന്ന് കേരള ഹൈക്കോടതി ഇന്നലെ വിധി പ്രസ്താവിച്ചിരുന്നു. 1500 മീറ്ററിൽ ചിത്രയുടെ പങ്കാളിത്തം ഉറപ്പാക്കണം എന്നായിരുന്നു കോടതി വിധി.
തങ്ങളുടെ വാദം കേൾക്കാതെയാണ് ഹൈക്കോടതി വിധി പ്രഖ്യാപിച്ചതെന്നും സമയപരിധി കഴിഞ്ഞ സഹചര്യത്തിൽ ചിത്രയെ ടീമിൽ ഉൾപ്പെടുത്താനാകില്ലെന്നും അത്‌ലറ്റിക് ഫെഡറേഷൻ പ്രസിഡന്‍റ് വ്യക്തമാക്കി. അതേസമയം, ഹൈക്കോടതി വിധി അനുസരിച്ച് ചിത്രയെ മീറ്റിൽ പങ്കെടുപ്പിക്കാനാകില്ലെന്നും ചൂണ്ടികാണിക്കപ്പെടുന്നു. രാജ്യാന്തര മീറ്റുകളുടെ കേസുകൾ രാജ്യാന്ത്ര കായിക കോടതിയുടെ പരിധിയിലാണ് വരിക എന്നത് കൊണ്ടാണിത്. ചിത്രക്ക് നീതി നിഷേധിക്കപ്പെട്ടെന്ന് സംസ്ഥാന അത്ലറ്റിക് അസോസിയേഷൻ ആവർത്തിച്ചു.