റിയാദ് - സന്ദർശന, ടൂറിസ്റ്റ് വിസകളിൽ സൗദിയിൽ പ്രവേശിക്കുന്നവർ ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ രാജ്യം വിടുന്നതിന് മുമ്പ് അടയ്ക്കൽ നിർബന്ധമാണെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. സ്വന്തം സുരക്ഷക്കും മറ്റുള്ളവരുടെ സുരക്ഷക്കും വേണ്ടി എല്ലാവരും ഗതാഗത നിയമങ്ങൾ പാലിക്കണം. ഗതാഗത നിയമ ലംഘനങ്ങൾ ഓട്ടോമാറ്റിക് സംവിധാനത്തിലാണ് രജിസ്റ്റർ ചെയ്യുന്നത്. ഗതാഗത നിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെയും രാജ്യം വിടുന്നതിനു മുമ്പായി പിഴകൾ ഒടുക്കേണ്ടതിനെയും കുറിച്ച് സന്ദർശകരെ ബോധവൽക്കരിക്കുന്ന വീഡിയോഗ്രാഫ് ട്വിറ്ററിലെ ഒഫീഷ്യൽ പേജിൽ സൗദി ട്രാഫിക് ഡയറക്ടറേറ്റ് പ്രസിദ്ധീകരിച്ചു.