പാലക്കാട്- അര ദിവസത്തെ അവധിക്ക് അപേക്ഷിച്ച അധ്യാപികയെ വളരെ മോശമായ ഭാഷയില്‍ പച്ചത്തെറി വിളിച്ച് അധിക്ഷേപിച്ച പ്രധാനധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. ഒറ്റപ്പാലം ചിണങ്ങാട് പിലാത്തറ എസ്ബിവിഎം സ്‌കൂളിലെ പ്രധാനധ്യാപകന്‍ ഉദുമാന്‍ കുട്ടിയാണ് പിടിയിലായത്. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട അധ്യാപികയെ ആണ് ഇദ്ദേഹം അസഭ്യം പറഞ്ഞ് അധിക്ഷേപിച്ചത്. അധ്യാപികയുടെ അമ്മയേയും ഭര്‍ത്താവിനേയും അവഹേളിക്കുകയും ചെയ്തു. ഉദുമാന്‍ കുട്ടി തെറിപറയുന്നത് മൊബൈല്‍ റെക്കോര്‍ഡ് ചെയ്ത് ഈ തെളിവു സഹിതം അധ്യാപിക നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.