കൊച്ചി- മുഹമ്മദ് റഫിയുടെ ഗാനങ്ങൾ അതേ തനിമയോടെ ആലപിക്കാൻ കഴിവുള്ള ചുരുക്കം ഗായകരിൽ ഒരാളായ കൊച്ചിൻ ആസാദ് അന്തരിച്ചു. നിരവധി സംഗീത പ്രോഗ്രാമുകളിലൂടെയും റഫി നൈറ്റിലൂടെയും സംഗീത ആസ്വാദകരുടെ മനം കവർന്ന ഗായകനായിരുന്നു. കേരളത്തിലും പുറത്തും ഗൾഫ് രാജ്യങ്ങളിലും ഒട്ടേറെ സംഗീത വേദികളിൽ ഗാനമേളകൾ നടത്തിയിരുന്നു. കൊച്ചി മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് പഴയ അബ്‌ന മഹളിന് എതിർവശത്താണ് വീട്. ഭാര്യ : സക്കീന ആസാദ്. മക്കൾ: നിഷാദ് ആസാദ്, ബിജുആസാദ്. മരുമക്കൾ: ഷംജ നിഷാദ്, ഫെമിന ബിജു.