കൊച്ചി-അട്ടപ്പാടി മഞ്ചിക്കണ്ടിയിലുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി നിര്‍ദേശം. പോലീസുകാരുടെ പങ്കും അവരുടെ പശ്ചാത്തലവും അന്വേഷിക്കണമെന്നും അന്വേഷണം തൃപ്തികരമല്ലെങ്കില്‍ ബന്ധുക്കള്‍ക്ക് കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. മാവോയിസ്റ്റുകളുടെ മരണകാരണവും മരണത്തിനിടയാക്കിയ സാഹചര്യവും അന്വേഷിക്കണം. നിബന്ധനകളോടു കൂടി മൃതദേഹങ്ങള്‍ സംസ്‌കരിക്കാമെന്നും കോടതി വ്യക്തമാക്കി.
മഞ്ചിക്കണ്ടിയിലേത് വ്യാജ ഏറ്റമുട്ടലാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കൊല്ലപ്പെട്ട മണിവാസകത്തിന്റേയും കാര്‍ത്തിയുടെയും സഹോദരങ്ങളാണ് കോടതിയെ സമീപിച്ചത്. കാര്യങ്ങളില്‍ തീരുമാനമാകുന്നതുവരെ മൃതദേഹങ്ങള്‍ സംസ്‌കരിക്കരുതെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.