കോഴിക്കോട്- കുന്ദമംഗലത്ത് അമ്മയെയും കുഞ്ഞിനെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലാറമ്പത്ത് രഘിലേഷിന്റെ ഭാര്യ നിജിനയെയും ഒമ്പത് മാസം പ്രായമായ മകന്‍ റൂസ്‌വിജിനെയുമാണ് മരിച്ചത്.
തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെ മരണവീട്ടില്‍ പോയ ഭര്‍ത്താവും ബന്ധുക്കളും തിരിച്ചെത്തിയപ്പോള്‍ നിജിനയെയും മകനെയും കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചൊവ്വാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടക്കും.