ഏറ്റുമാനൂർ- നവജാത ശിശുവിനെ മറവ് ചെയ്യാൻ സ്ഥലം നൽകാതെ ഏറ്റുമാനൂർ നഗരസഭ ചുറ്റിച്ചതിനെ തുടർന്ന് സംസ്‌ക്കാര ചടങ്ങ് മണിക്കൂറുകൾ വൈകി. നഗരസഭക്ക് പുറത്തുനിന്നുള്ള മൃതദേഹമായതിനാൽ സ്ഥലം അനുവദിക്കാനാകില്ലെന്ന നിലപാടാണ് സംസ്‌കാരം വൈകാൻ ഇടയാക്കിയത്. തുടർന്ന് പോലീസ് തന്നെ കുഴിയെടുത്ത് കുഞ്ഞിന്റെ മൃതദേഹം മറവു ചെയ്തു. മെഡിക്കൽ കോളെജിലെത്തുന്ന അജ്ഞാത മൃതദേഹങ്ങളടക്കം ഏറ്റുമാനൂർ നഗരസഭയിലെ പൊതുശ്മശാനത്തിലാണ് മറവ് ചെയ്യാറുള്ളത്. ഇതിന് ആവശ്യമായ രേഖകൾ മെഡിക്കൽ കോളെജിൽനിന്ന് നൽകാറുണ്ട്. ഏറ്റുമാനൂർ നഗരസഭക്ക് രണ്ട് പൊതുശ്മശാനങ്ങളാണുള്ളത്. കുഴിയെടുക്കുന്നതിനും മറ്റും സ്ഥലം അനുവദിക്കാത്തതിനെ തുടർന്ന് പോലീസ് തന്നെ കുഴിയെടുത്ത് കുഞ്ഞിന്റെ മൃതദേഹം മറവു ചെയ്തു. സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് മൃതദേഹം മറവു ചെയ്യാതെ നഗരസഭ ചുറ്റിച്ചത് എന്നാണ് ആരോപണം. ഇക്കാര്യത്തിൽ പോലീസ് തന്നെ വിമർശനവുമായി രംഗത്തെത്തി.