തിരുവനന്തപുരം- ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് പത്രപ്രവർത്തകൻ കെ.എം ബഷീർ മരിച്ച സംഭവത്തിൽ വ്യക്തമായ മറുപടി നൽകാതെ സർക്കാർ ഒളിച്ചുകളിക്കുന്നു. ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നോ എന്ന പി.കെ ബഷീർ എം.എൽ.എയുടെ ചോദ്യത്തിന് ഗതാഗതമന്ത്രി ഉത്തരം പറഞ്ഞില്ല. രേഖാമൂലമുള്ള മറുപടിയിലാണ് ഗതാഗതമന്ത്രി മൗനം പാലിച്ചത്. ബഷീറിന്റെ മരണം ശ്രീറാം വെങ്കിട്ടരാമന്റെ അശ്രദ്ധയും അപകടകരമായുമുള്ള െ്രെഡവിംഗിനെ തുടർന്നാണെന്നാണ് ഗതാഗതമന്ത്രിയുടെ മറുപടി. ശ്രീറാം മദ്യപിച്ചിരുന്നോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി പറയാതെ സർക്കാർ ഒളിച്ചുകളിക്കുകയാണെന്ന് വിമർശനം ഉയരുന്നുണ്ട്.