ജിദ്ദ- നഗരമധ്യത്തില്‍ ബലദിനടുത്ത് ബാബ്മക്കയില്‍ ഷോപ്പിംഗ് കോംപ്ലക്‌സിലുണ്ടായ അഗ്നിബാധ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരെത്തി അണച്ചു. മത്സ്യബന്ധന ഉപകരണങ്ങള്‍ വില്‍ക്കുന്ന ഷോപ്പിംഗ് കോപ്ലക്‌സില്‍ തീ ആളിപ്പടരുന്നുണ്ടെന്ന സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ അവിടെയെത്തിയെന്നും തീ അണച്ചെന്നും സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ സഈദ് സര്‍ഹാന്‍ പറഞ്ഞു. ഗോഡൗണില്‍നിന്നാണ് തീ ആളിപ്പടര്‍ന്നത്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. നഷ്ടം തിട്ടപ്പെടുത്തിയിട്ടില്ല.