റിയാദ്- വിവാഹ പ്രായം 18 വയസ്സാക്കി നിശ്ചയിക്കുന്ന നിയമം നടപ്പാക്കണമെന്ന് സൗദി ഹ്യൂമൻ റൈറ്റ്‌സ് കമ്മീഷൻ ആവശ്യപ്പെട്ടു. നേരത്തെയുള്ള വിവാഹം കുട്ടികളെ മാനസികമായും ശാരീരികമായും സാമൂഹികമായും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും സാമൂഹിക ഉന്നമനത്തിന് വിവാഹ പ്രായം 18 ആയി നിശ്ചയിക്കൽ അനിവാര്യമാണെന്നും സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു.
കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന അന്താരാഷ്ട്ര വ്യവസ്ഥകൾ സൗദിയും അംഗീകരിക്കുന്നുണ്ട്. 18 വയസ്സിന് താഴെയുള്ളവരുടെ സംരക്ഷണം അവരുടെ രക്ഷിതാക്കളിൽ നിക്ഷിപ്തമാണ്. അവഗണനകളിൽനിന്നും പീഡനങ്ങളിൽ നിന്നും അവരെ സംരക്ഷിക്കേണ്ടതുണ്ട്. സംഘടന വ്യക്തമാക്കി.