മലയാളി നഴ്‌സ് കുവൈത്തില്‍ വാഹനപകടത്തില്‍ മരിച്ചു

കുവൈത്ത് സിറ്റി- ശനിയാഴ്ച രാത്രി കുവൈത്ത് സിറ്റിയിലുണ്ടായ അപകടത്തില്‍ മലയാളി നഴ്‌സിന് ദാരുണാന്ത്യം. കെ.ഒ.സി ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന മേഴ്‌സി മറിയക്കുട്ടിയാണ് മരിച്ചത്. അഞ്ചു പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. നഴ്‌സുമാരുമായി ജോലി സ്ഥലത്തേക്ക് പോകുകയായിരുന്ന ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ പുറത്തെക്കു തെറിച്ചു വീണ മേഴ്‌സി പിന്‍ചക്രത്തിനടിയില്‍ കുടുങ്ങിയതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ഭര്‍ത്താവ് ബിജു കുവൈത്തിലുണ്ട്. പരിക്കേറ്റ മറ്റു നഴ്‌സുമാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 

Latest News