Sorry, you need to enable JavaScript to visit this website.

വിസ്താര തിരുവനന്തപുരം  സർവീസ് തുടങ്ങി 

തിരുവനന്തപുരം- ടാറ്റാ സൺസും സിംഗപ്പൂർ എയർലൈൻസും ചേർന്നുള്ള സംയുക്ത സംരംഭമായ വിസ്താര തിരുവനന്തപുരം സർവീസ് ഇന്നലെ ഉദ്ഘാടനം ചെയ്തു. ദിവസേന ദൽഹിയിൽനിന്നും തിരികെയുമുള്ള നേരിട്ടുള്ള ഫ്‌ളൈറ്റാണിത്. തിരുവനന്തപുരത്തുനിന്നുള്ള യാത്രക്കാർക്ക് അമൃത്‌സർ, ചണ്ഡീഗഢ്, ലക്‌നൗ, വാരാണസി എന്നിവിടങ്ങളിലേക്ക് ഡൽഹി വഴി സൗകര്യപ്രദമായ വൺ-സ്റ്റോപ് കണക്ഷനുകളും ലഭ്യമാണ്. എല്ലാദിവസവും 7 മണിക്ക് പുറപ്പെട്ട് 10.20 ന് തിരുവനന്തപുരത്തെത്തും. ദൽഹിയിൽനിന്ന് രാവിലെ 11 ന് പുറപ്പെട്ട് 2.20 ന് എത്തിച്ചേരും. 
ഇടപാടുകാരിൽ ഒരു വലിയ വിഭാഗം യുവ സംരംഭകരും എസ്.എം.ഇ ഉടമകളുമാണ്. ഈ മാർക്കറ്റിൽ വിസ്താര പോലെ ലോകനിലവാരത്തിലുള്ള സർവീസ് വാഗ്ദാനം ചെയ്യുന്ന ഒരു പഞ്ചനക്ഷത്ര എയർലൈനിന്റെ ആവശ്യം സ്പഷ്ടമാണ്, അത് അവർക്ക് എത്തിച്ചുകൊടുക്കുന്നതിൽ വിസ്താര പ്രത്യേകം ശ്രദ്ധ ചെലുത്തുമെന്ന് ചീഫ് സ്ട്രാറ്റജി ഓഫീസർ വിനോദ് കണ്ണൻ പറഞ്ഞു.
സ്‌കൈട്രാക്‌സിലും ട്രിപ്അഡൈ്വസറിലും ഏറ്റവും ഉയർന്ന റേറ്റിംഗുള്ള ഇന്ത്യയിലെ എയർലൈൻസ് ആണ് വിസ്താര.  ഈ എയർലൈൻ ഇപ്പോൾ 34 ലക്ഷ്യസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്നു, 26 എയർബസ് എ320 ഉം 9 ബോയിംഗ് 737 - 800 എൻജി വിമാനങ്ങളും അടങ്ങുന്ന വാഹന വ്യൂഹത്തിന്റെ സഹായത്തോടെ ദിവസേന ഏകദേശം 200 ഫ്‌ളൈറ്റുകൾ സർവീസ് നടത്തും.

Latest News