മക്ക- ടൂറിസ്റ്റുകൾ പണം ചെലവാക്കുന്നതിൽ ആഗോളാടിസ്ഥാനത്തിൽ രണ്ടാം സ്ഥാനം മക്കക്ക്. 2018 ലെ കണക്കനുസരിച്ച് 20.09 ബില്യൻ ഡോളറാണ് (80 ബില്യൻ റിയാൽ) മക്കയിൽ ടൂറിസ്റ്റുകൾ ചെലവാക്കിയത്.
ഈ വർഷം മാസ്റ്റർ കാർഡ് പുറത്തുവിട്ട കണക്കുപ്രകാരമാണിത്. ദുബായ്ക്കാണ് ഒന്നാം സ്ഥാനം. അഥവാ ടൂറിസ്റ്റുകൾ ഇവിടെ 2018ൽ 30.82 ബില്യൻ ഡോളറാണ് ചെലവാക്കിയത്. 20.03 ബില്യൻ ഡോളറുമായി ബാങ്കോംഗും 16.56 ബില്യൻ ഡോളറുമായി സിംഗപ്പൂരും 16.74 ഡോളറുമായി ലണ്ടനും തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്. സന്ദർശകരുടെ എണ്ണത്തിൽ മക്കക്ക് 13 ാം സ്ഥാനമാണുള്ളത്. 10 മില്യൻ സന്ദർശകരാണ് ഒരു വർഷം ഇവിടെയെത്തിയത്. ബാങ്കോക്ക്, പാരീസ്, ലണ്ടൻ,ദുബായ്, സിംഗപ്പൂർ, ന്യൂയോർക്ക്, ഇസ്തംബൂൾ, ടോക്കിയോ, അന്താലിയ എന്നീ നഗരങ്ങളാണ് ആദ്യ പത്ത് സ്ഥാനങ്ങളിലുള്ളത്.