Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പോക്‌സോ കോടതി എ.കെ.ജി സെന്ററിനടുത്ത് സ്ഥാപിക്കണം -രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി

കാസർകോട് കലക്ടറേറ്റിന് മുമ്പിൽ നടത്തിയ ഡി.സി.സി പ്രതിഷേധ കൂട്ടായ്മ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി  ഉദ്ഘാടനം ചെയ്യുന്നു

കാസർകോട് - ഇരയോടൊപ്പം ഓടുകയും വേട്ടക്കാരോടൊപ്പം വേട്ടയാടുകയും ചെയ്യുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം.പി. വാളയാറിലെ കേസ് അന്വേഷണം അട്ടിമറിച്ച സംസ്ഥാന സർക്കാരിന്റെ നയങ്ങൾക്കെതിരെയും, കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്ക് എതിരെയും ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ട്രേറ്റ് പരിസരത്ത് നടന്ന പ്രതിഷേധകൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം. 
പിണറായി സർക്കാർ പോക്‌സോ കോടതി ആരംഭിക്കുമെന്നാണ് പറയുന്നത്, പ്രസ്തുത പോക്‌സോ കോടതി എ.കെ.ജി സെന്ററിനടുത്ത് തന്നെ സ്ഥാപിക്കുന്നതാവും ഉചിതമെന്നും അദ്ദേഹം പരിഹസിച്ചു. ശിശു സംരക്ഷണ സമിതി അംഗമായി സർക്കാർ നിയമിച്ച വ്യക്തി തന്നെ വാളയാറിലെ പെൺകുട്ടികളെ പീഡിപ്പിച്ച് കൊന്ന പ്രതികൾക്ക് വേണ്ടി ഹാജരായത് തന്നെ സർക്കാർ ആരുടെയൊപ്പമാണെന്ന് തെളിയിക്കുന്നു. കേന്ദ്രത്തിൽ വിത്തെടുത്ത് കുത്തുകയാണ് നരേന്ദ്ര മോഡി. കാരണവന്മാർസമ്പാദിച്ചത് ധൂർത്തടിക്കുന്ന ധൂർത്ത പുത്രനെപ്പോലെയാണ് അദ്ദേഹം. രാജ്യത്തെ ജനങ്ങളെ പട്ടിണിയിലാഴ്ത്തുന്ന നടപടികളുമായി മുന്നോട്ട് പോകുന്ന കേന്ദ്ര സർക്കാരിനെതിരെ ജനരോഷം ഉയരുകയാണ്. പ്രക്ഷോഭങ്ങൾക്ക് കോൺഗ്രസ് നേതൃത്വം നൽകുമെന്നുംഅദ്ദേഹം പറഞ്ഞു.
കെ.പി.സി.സി ജനറൽ സെക്രട്ടറി കെ. പി കുഞ്ഞിക്കണ്ണൻ മുഖ്യപ്രഭാഷണം നടത്തി കെപിസിസി സെക്രട്ടറി കെ. നീലകണ്ഠൻ, യുഡിഫ് കൺവീനർ എ. ഗോവിന്ദൻ നായർ, ഡിസിസി പ്രസിഡന്റ് ഹകീം കുന്നിൽ അധ്യക്ഷത വഹിച്ചു. 
കെപിസിസി അംഗങ്ങളായകെ വി ഗംഗാധരൻ, മീനാക്ഷി ബാലകൃഷ്ണൻ, കരിമ്പിൽ കൃഷ്ണൻ, ഡിസിസി ഭാരവാഹികളായ അഡ്വ. കെ കെ രാജേന്ദ്രൻ, പി കെ ഫൈസൽ, പി ജി ദേവ്, കരുൺ താപ്പ, എം കുഞ്ഞമ്പു നമ്പ്യാർ, കെ പി പ്രകാശൻ, മാമുനി വിജയൻ, കെ വി സുധാകരൻ, കല്ലഗ ചന്ദ്രശേഖര റാവു, പി വി സുരേഷ്, എം അസ്സിനാർ, ഗീത കൃഷ്ണൻ, സെബാസ്റ്റ്യൻ പതാലിൽ, ധന്യ സുരേഷ്, എം സി പ്രഭാകരൻ, സി വി ജെയിംസ്, ടോമി പ്ലാച്ചേരി എന്നിവർ പ്രസംഗിച്ചു. 
ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ കൃഷ്ണഭട്ട്, കുറ്റിക്കോൽ പഞ്ചായത്ത് പ്രസിഡന്റ് ലിസ്സി പി ജെ, എസ് സോമൻ, എ കെ നായർ, മഹേന്ദ്രപ്രതപ്, ഷാനവാസ് പാദൂർ, ഹർഷദ് വോർക്കാടി, ആർ ഗംഗാധരൻ,വി ഗോപി, പദ്മരാജൻ ഐങ്ങോത്ത്, ബ്ലോക്ക് പ്രസിഡന്റുമാരായ കെ ഖാലിദ്, കെ വാരിജാക്ഷൻ,രാധാകൃഷ്ണൻ നായർ, ഡി വി ബാലകൃഷ്ണൻ, സി രാജൻ, സാമിക്കുട്ടി, എ സി ജോസ്, മണ്ഡലം പ്രസിഡന്റുമാരായ സുഭാഷ് നാരായണൻ, രാജീവൻ നമ്പ്യാർ, പുരുഷോത്തമൻ നായർ, ഹനീഫ് ചേരംകയി, കൃഷ്ണൻ ചട്ടഞ്ചാൽ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സാജിദ് മവ്വൽ കെ എസ് യു ജില്ലാ പ്രസിഡന്റ് നോയൽ ടോമിൻ ജോസഫ് എന്നിവർ നേതൃത്വം നൽകി.. വി ആർ വിദ്യാസാഗർ സ്വാഗതവും ഹരീഷ് പി നായർ നന്ദിയും പറഞ്ഞു.

 


 

Latest News