Sorry, you need to enable JavaScript to visit this website.

പാചക തൊഴിലാളിയായ സ്ത്രീയെ സഹപ്രവർത്തകൻ തലക്കടിച്ച് കൊലപ്പെടുത്തി

നിർമ്മല

തലശ്ശേരി- തലശ്ശേരി ചാലിൽ സ്വദേശിയായ പാചക തൊഴിലാളി സ്ത്രീയെ സഹപ്രവർത്തകൻ തലക്കടിച്ച് കൊലപ്പെടുത്തി. ചാലിൽ മാക്കോച്ചൻ വീട്ടിൽ നിർമ്മല (56) യെയാണ് കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിപ്പള്ളി സ്വദേശി കോറോത്ത് റോഡിലെ കുഞ്ഞിമൊയ്തീൻ എന്ന കുഞ്ഞമ്മദിനെ (58) തലശ്ശേരി പോലീസ് അറസ്റ്റു ചെയ്തു. 
അഴിയൂർ ചുങ്കത്ത് വിവാഹ സൽക്കാരത്തിന് ഭക്ഷണം പാചകം ചെയ്യാൻ വേണ്ടി ഈ മാസം മൂന്നാം തീയ്യതിയാണ് നിർമല വീട്ടിൽനിന്ന് പോയത്. ഞായറാഴ്ച വൈകിട്ട് തിരിച്ചെത്തുമെന്ന് പറഞ്ഞെങ്കിലും വീട്ടിലെത്താതിനെ തുടർന്ന് ബന്ധുക്കൾ തലശ്ശേരി പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് പാചക തൊഴിലാളിയായ മുഹമ്മദിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്. സ്ത്രീയുടെ കഴുത്തിലെ സ്വർണമാലയും കമ്മലുമുൾപ്പെടെ എട്ട്  പവൻ സ്വർണാഭരണങ്ങൾ മുഹമ്മദ് കൈക്കലാക്കാൻ വേണ്ടിയാന്ന് കൊല നടത്തിയതെന്നാന്ന് പ്രതി പോലീസിന് മൊഴി നല്കിയത്. ഈ സ്വർണാഭരണങ്ങൾ പണയം വെച്ചതായി കണ്ടെത്തി. മൃതദേഹം ചോമ്പാല പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രതിയുടെ വീട്ടു പറമ്പിലെ കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് പോലീസ് സംഘം പ്രതിയുമായെത്തി മൃതദേഹം കണ്ടെത്തി.
കമ്പിപ്പാര കൊണ്ട് തലക്കടിച്ചാണ് നിർമ്മലയെ പ്രതി കൊലപ്പെടുത്തിയത.് നേരത്തെയും സ്വർണാഭാരണങ്ങൾ കൈക്കലാക്കാൻ പ്രതി നിർമ്മലയെ വിവാഹ നിശ്ചയമുണ്ടെന്ന് പറഞ്ഞ് വിളിച്ച് വരുത്തിയിരുന്നു. എന്നാൽ അന്ന് സാഹചര്യം ഒത്ത് വരാത്തതിനെ തുടർന്ന് വിവാഹ നിശ്ചയമുള്ള വീട്ടിലെ ബന്ധു മരിച്ചതിനെ തുടർന്ന് നിശ്ചയം മാറ്റി വെച്ചെന്ന് പറഞ്ഞ് നിർമ്മലയെ തിരിച്ച് വിടുകയായിരുന്നു. തുടർന്നാണ് കഴിഞ്ഞ ദിവസം വീണ്ടും കല്യാണത്തിന് ബിരിയാണി ഉണ്ടാക്കാൻ സഹായിയായി വരണമെന്ന് പറഞ്ഞ് വിളിച്ച് വരുത്തി പാര കൊണ്ട് കൊലപ്പെടുത്തിയത.് തലശ്ശേരി ഡിവൈ.എസ്.പി കെ.ബി.വേണുഗോപാൽ, സി.ഐ.കെ.സനൽകുമാർ, എസ്.ഐ ബിനു മോഹനൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തി. പരേതനായ തിലകന്റെ ഭാര്യയാണ്.  കൊല്ലപ്പെട്ട നിർമ്മലയുടെ നിവേദിത, നിഷ എന്നിവർ മക്കളാണ്. മരുകമൻ-നിഷീദ്

Latest News