അബുദാബി- ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാനെ യു.എ.ഇ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുത്തു. ഇത് നാലാം തവണയാണ് അദ്ദേഹം പ്രസിഡന്റ് പദത്തില്‍ എത്തുന്നത്. അഞ്ച് വര്‍ഷത്തേക്കാണ് നിയമനം.
യു.എ.ഇ രാഷ്ട്രപിതാവും പ്രഥമ പ്രസിഡന്റുമായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ നിര്യാണത്തെ തുടര്‍ന്ന് 2004 നവംബര്‍ മൂന്നിനാണ് ശൈഖ് ഖലീഫ അധികാരമേറ്റത്. പിന്നീട് രണ്ട് തവണകൂടി കാലാവധി പൂര്‍ത്തിയാക്കി വീണ്ടും തെരഞ്ഞെടുക്കുകയായിരുന്നു. ശൈഖ് ഖലീഫയുടെ സ്ഥാനാരോഹണ ദിന സ്മണാര്‍ഥമാണ് നവംബര്‍ മൂന്നിന് യു.എ.ഇ പതാക ദിനമായി ആചരിക്കുന്നത്.