തലശ്ശേരി- തലശ്ശേരിയില്‍ പാചകത്തൊഴിലാളിയായ സ്ത്രീയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. തലശ്ശേരി മെയിന്‍ റോഡ് മട്ടാമ്പ്രം തിലകന്റെ ഭാര്യ നിര്‍മല(60)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അഴിയൂര്‍ കുഞ്ഞിപ്പള്ളി സ്വദേശി കുഞ്ഞിമുഹമ്മദിനെ(58) പോലീസ് അറസ്റ്റ് ചെയ്തു.കൊല്ലപ്പെട്ട നിര്‍മലയുടെ ഏഴുപവനോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഈ ആഭരണങ്ങള്‍ കൈക്കലാക്കാന്‍ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.