തിരുവനന്തപുരം- പിണറായി വിജയന്റെ നേതൃത്വത്തിൽ ഇടതുമുന്നണി സർക്കാർ അധികാരത്തിൽ വന്ന ശേഷം 53 യു.എ.പി.എ കേസുകൾ എടുത്തിട്ടുണ്ടെന്ന് ക്രൈം റെക്കോർഡ്‌സ് ബ്യൂറോ. എറണാകുളം റൂറൽ, പാലക്കാട്, കോഴിക്കോട് എന്നിവടങ്ങളിലാണ് ഏറ്റവും കൂടുതൽ യു.എ.പി.എ കേസുകൾ എടുത്തത്. അതേസമയം, തെക്കൻ കേരളത്തിൽ യു.എ.പി.എ കേസുകൾ ഒന്നും എടുത്തിട്ടില്ല.
കഴിഞ്ഞ യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് 165 യു.എ.പി.എ കേസുകളാണ് എടുത്തത്. കൊല്ലം 2, ആലപ്പുഴ 3, കോട്ടയം 1, എറണാകുളം 11, തൃശൂർ 3, പാലക്കാട് 36, മലപ്പുറം 43, കോഴിക്കോട് 16, വയനാട് 36, കണ്ണൂർ 12, കാസർക്കോട് 2 എന്നിവങ്ങനെയാണ് കഴിഞ്ഞ സർക്കാറിന്റെ കാലത്തെ യു.എ.പി.എ കേസുകൾ. ഇതിൽ ആറെണ്ണത്തിന് ഇടതുമുന്നണി സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകിയില്ല.