റിയാദ്- സൗദി പൗരന്റെ കളഞ്ഞുപോയ ലക്ഷങ്ങൾ തിരിച്ചേൽപ്പിച്ച് മലയാളി യുവാക്കൾ മാതൃകയായി. റിയാദിലെ അസീസിയ ദാറുൽബൈദയിലെ മആസിൽ അൽതാജ് എന്ന സ്ഥാപനത്തിലെ മലയാളി യുവാക്കളാണ് മാതൃകയായത്. അബ്ദുല്ല എന്ന സൗദി പൗരന്റെ പണമാണ് നഷ്്ടമായത്. അൻപതിനായിരത്തിലേറെ റിയാലാണ് കൈമാറിയത്. ഏകദേശം ആറു ലക്ഷത്തോളം ഇന്ത്യൻ രൂപയാണ് യുവാക്കൾ കൈമാറിയത്. ലോൺട്രിയിൽനിന്നാണ് പണം ലഭിച്ചത്. സ്ഥാപനത്തിലെ മുഴുവൻ ജോലിക്കാരും മലയാളികളാണ്. പണം തിരികെ ലഭിച്ച സന്തോഷത്തിൽ സൗദി പൗരൻ ഇവർക്ക് അഞ്ഞൂറ് റിയാൽ കൈമാറുകയും ചെയ്തു.