കോഴിക്കോട്- മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സിപിഎം പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളുമായ അലന്‍ ശുഐബിനും താഹ ഫസലിനും കോടതി ജാമ്യം അനുവദിച്ചില്ല. പോലീസ് സമര്‍പ്പിച്ച ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇരുവരുടേയും ജാമ്യാപേക്ഷ തള്ളിയത്. പ്രതികളെ കാണണമെന്ന അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിച്ചു. ജാമ്യത്തെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി സമര്‍പ്പിച്ച ഹര്‍ജി കോടതി പരിഗണിച്ചില്ല. വിദ്യാര്‍ത്ഥികള്‍ക്കെതിരെ എഫ്‌ഐആര്‍ റദ്ദാക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകന്‍ പറഞ്ഞു.