മലപ്പുറം- മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി നിര്‍മിച്ച ഡോക്യൂമെന്ററി ഫിലിം 'ദി ഓണറബ്ള്‍ എക്‌സിസ്റ്റന്‍സ്' റിലീസിനൊരുങ്ങി. വെള്ളിയാഴ്ച മലപ്പുറത്ത് മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ സമര്‍പ്പിക്കും. 1.20 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യു സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിച്ചത് എ മുഹമ്മദ് ഹനീഫ് ആണ്. കേരളത്തിലെ മുസ്‌ലിം സാമൂഹിക നവോത്ഥാന ചരിത്രത്തിന്റെ പശ്ചാത്തലത്തിൽ മുസ്‌ലിം ലീഗിന്റെ ആവിർഭാവം വളർച്ച സാമൂഹിക മുന്നേറ്റങ്ങൾ എന്നിവ ഈ ഡോക്യുമെന്ററി ഫിലിം ഹൃസ്വമായി അടയാളപ്പെടുത്തുന്നു.
കേരളത്തിലും ഇന്ത്യയിലെ വിവിധ നഗരങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലും സിനിമ പ്രദര്‍ശിപ്പിക്കും. എല്ലാ നിയോജക മണ്ഡലങ്ങളും കേന്ദ്രീകരിച്ചായിരിക്കും ആദ്യ ഘട്ടത്തില്‍ പ്രദര്‍ശനം. തുടര്‍ന്ന് ദല്‍ഹി, ഹൈദരാബാദ്, ബെംഗളുരു, ചെന്നൈ, പോണ്ടിചേരി എന്നിവിടങ്ങളിലും വിവിധ ഗള്‍ഫ് രാജ്യങ്ങളിലും പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കും.