Sorry, you need to enable JavaScript to visit this website.

താനൂരിൽ കൊല്ലപ്പെട്ട ഇസ്ഹാഖിന്റെ കുടുംബത്തിന് യൂത്ത് ലീഗ് സമാഹരിച്ച ഒരു കോടി രൂപ കൈമാറും

മലപ്പുറം- താനൂരിൽ കൊല്ലപ്പെട്ട മുസ്ലിം ലീഗ് പ്രവർത്തകൻ അഞ്ചുടിയിലെ ഇസ്ഹാഖിന്റെ കുടുംബത്തെ സഹായിക്കാനായി മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ സംസ്ഥാന വ്യാപകമായി സ്വരൂപിച്ച ഒരു കോടി രൂപ വ്യാഴാഴ്ച കൈമാറും. വൈകീട്ട് അഞ്ച് മണിക്ക്  മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ താനൂരിലെത്തി ഇസ്ഹാഖിന്റെ കുടുംബത്തെ തുക ഏൽപ്പിക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി.കെ ഫിറോസും അറിയിച്ചു. മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, മുസ്ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കൾ സംബന്ധിക്കും. നവംബർ ഒന്നിന് വെള്ളിയാഴ്ച ആയിരുന്നു സംസ്ഥാന കമ്മിറ്റി നിർദേശപ്രകാരം മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ ഇസ്ഹാഖ് കുടുംബ സഹായ ഫണ്ട് സമാഹരണം നടത്തിയത്.
 

Latest News