മുംബൈ- ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുന്ന വിമാന കമ്പനിയായ ഇന്‍ഡിഗോയും ഖത്തര്‍ എയര്‍വേയ്‌സും തമ്മില്‍ സഹകരിക്കുന്നു.
ഇതു സംബന്ധിച്ച പ്രഖ്യാപനം വ്യാഴാഴ്ച നടത്തുമെന്ന് കമ്പനികള്‍ അറിയിച്ചു. ഇന്ത്യന്‍ കമ്പനിയില്‍ നിക്ഷേപിക്കാന്‍ ഖത്തര്‍ എയര്‍വേയ്‌സ് നേരത്തെ തന്നെ താല്‍പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ഇന്‍ഡിഗോ സമ്മതിച്ചിരുന്നില്ല. സംയുക്ത വിമാനങ്ങള്‍, കോഡ് ഷെയര്‍ എന്നീ കാര്യങ്ങളിലാണ് ധാരണയിലെത്തിയിരിക്കുന്നതെന്നാണ് സൂചന. ഓഹരികള്‍ വാങ്ങുന്നില്ലെന്ന് ഖത്തര്‍ എയര്‍വേയ്‌സും വിദേശ നിക്ഷേപം സ്വീകരിക്കുന്നില്ലെന്ന് ഇന്‍ഡിഗോയും വ്യക്തമാക്കിയിട്ടുണ്ട്.
ഖത്തര്‍ എയര്‍വേയ്‌സുമായി കൂടുതല്‍ അന്താരാഷ്ട്ര റൂട്ടുകളില്‍ സഹകരണം വര്‍ധിപ്പിക്കുമെന്ന് ഇന്‍ഡിഗോ സി.ഇ.ഒ റോണോജോയ് ദത്തയും ഖത്തര്‍ എയര്‍വേയ്‌സ് സി.ഇ.ഒ അക്ബര്‍ അല്‍ ബക്കറും വ്യക്തമാക്കി.
ഇരു കമ്പനികളും സഹകരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെ ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഇന്‍ഡിഗോയുടെ ഓഹരി വില ഉയര്‍ന്നു. 4.64 ശതമാനം നേട്ടത്തോടെ ഇന്‍ഡിഗോയുടെ ഓഹരി വില 1502.70 രൂപയിലെത്തി.
ഇന്‍ഡിഗോയില്‍ ഞങ്ങള്‍ക്ക് താല്‍പര്യമുണ്ട്. എന്നാല്‍, കമ്പനിയുടെ ഇക്വിറ്റി ഷെയറുകള്‍ ഖത്തര്‍ എയര്‍വേയ്‌സ് വാങ്ങില്ലെന്നും മറ്റ് തരത്തിലുള്ള സഹകരണമാവും ഇരു കമ്പനികളും ചേര്‍ന്ന് നടത്തുകയെന്നും ഖത്തര്‍ എയര്‍വേയ്‌സ് സി.ഇ.ഒ പറഞ്ഞു. ഇന്ത്യന്‍ ആഭ്യന്തര സര്‍വീസുകളില്‍ 50 ശതമാനം വിഹിതത്തോടെ ഇന്‍ഡിഗോയാണ് ഒന്നാം സ്ഥാനത്ത്.