ദുബായ്- യു.എ.ഇ പതാക ദിനാചരണത്തോടനുബന്ധിച്ചു ജുമൈറ കൈറ്റ് ബീച്ചില്‍ പതാക ഉദ്യാനം. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യു.എ.ഇ ഉപസര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ എന്നിവരുടെ രൂപങ്ങള്‍ 4,500 ദേശീയ പതാകകളില്‍ വിരിഞ്ഞ വിസ്മയക്കാഴ്ചക്കാണ് ബീച്ച് സാക്ഷ്യം വഹിച്ചത്.
ബ്രാന്‍ഡ് ദുബായ് ഒരുക്കിയ ഈ അപൂര്‍വ പൂന്തോട്ടത്തില്‍ അടുത്തമാസം 10 വരെ സന്ദര്‍ശനം നടത്താം. ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ യു.എ.ഇ പ്രസിഡന്റായി ചുമതലയേറ്റതിന്റെ ഓര്‍മ പുതുക്കിയാണ് എല്ലാ വര്‍ഷവും നവംബര്‍ മൂന്നിന് പതാക ദിനമായി ആചരിക്കുന്നത്.